ബജറ്റ് 2026-2027
ആമുഖ പ്രസംഗം
ബഹുമാന്യരേ..
എല്ലാ കരിങ്കുന്നം ഗ്രാമപഞ്ചായത്തിൻറെ 2026-27 ബജറ്റ് അവതരണ യോഗത്തിലേയ്ക്ക് ജനപ്രതിനിധികളേയും,നിർവ്വഹണ ഉദ്യോഗസ്ഥരേയും ഹാജരായ എല്ലാ വ്യക്തിത്വങ്ങളേയും ഭരണസമിതിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു
കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ 2025 ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം രൂപീകൃതമായ പുതിയ ഭരണ സമിതിയുടെ ആദ്യത്തെ ബജറ്റാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. വളരെ സന്തോഷത്തോടുകൂടിയാണ് ഈ കരട് ബജറ്റ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത ശേഷം അടുത്ത അഞ്ച് വർഷത്തെ വികസന സ്വപ്നത്തെ മുൻ നിർത്തി ആയത് സാക്ഷാത്കരിക്കുന്നതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ബജറ്റ് മുൻഗണന നൽകുന്നത്. ആയതിനായി വിലയേറിയ നിർദ്ദേശങ്ങൾ നൽകി പ്രയത്നിച്ച ഓരോ വ്യക്തികളെയും ഈ സന്ദർഭത്തിൽ ആദ്യം അഭിനന്ദിക്കട്ടെ...
സംസ്ഥാന സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന മർഗ്ഗ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഭരണ സമിതി അവതരിപ്പിച്ച ബജറ്റുകളിലെപ്പോലെ തന്നെ ഇത്തവണയും പാർപ്പിടത്തിനാണ് നമ്മുടെ ബജറ്റ് മുൻഗണന നൽകുന്നത്. ബജറ്റിൻറെ കൂടുതൽ വിവരങ്ങൾ ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡൻറ് വിശദമാക്കുന്നതാണ്. തനത് ഫണ്ടിൻറെ അപര്യാപ്തതയിലും ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ലഭ്യമാകുന്ന പ്രധാന വരുമാന മാർഗമായ വസ്തുനികുതി 100 ശതമാനം പിരിച്ചാലും ദൈനംദിന ആവശ്യങ്ങൾക്ക് ജനറൽ പർപസ് ഫണ്ടിനെ ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനമാണ് നമ്മുടേത്. ആയതു കൊണ്ട്തന്നെ വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാകാവുന്ന പ്ലാൻ ഫണ്ട്, വായ്പ, സംസ്ഥാന, കേന്ദ്ര വിഹിതങ്ങൾ, ബ്ലോക്ക് ജില്ലാ പദ്ധതി വിഹിതങ്ങൾ ഉൾപ്പടെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് 2026-27 ലെ ബഡ്ജറ്റിൽ ശ്രദ്ധ നൽകിയിട്ടുണ്ട്.
പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കരിങ്കുന്നം ഗ്രാമപഞ്ചായത്തിൻറെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനായും,ടൂറിസത്തിനും മുൻഗണന നൽകി തയ്യാറാക്കിയ 2026-27 ലെ ഈ കരട് ബജറ്റ് ഭരണസമതി അംഗങ്ങൾ പഞ്ചായത്തിൻറെ സമഗ്രമായ വികസനം മുൻനിർത്തി ഒരു ചർച്ചക്ക് വിധേയമാക്കണമെന്നും ആയതിനെ വിമർഗ്ഗാത്മകമായി വിലയരുത്തണമെന്നുള്ള അഭ്യർത്ഥനയോടെ 2026-27 വർഷത്തെ കരട് ബജറ്റ് അവതരിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സജി ഫിലിപ്പ് അവർകളെ ക്ഷണിച്ചു കൊള്ളുന്നു
കരിങ്കുന്നം ഷൈനി ജോൺ
07/03/2026 കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്